പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി കോട്ടുപള്ളി അബ്ദുൽ ലത്തീഫിനെ മക്കയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹറം പള്ളിക്കടുത്ത് മിനി സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് ദിവസത്തോളമായി കട തുറന്നിരുന്നില്ല. ഇതിനെ തുടർന്ന് അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന സുഹൃത്തും സ്പോണ്സറും റൂം തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം അൽ നൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണം നടന്നിട്ട് മൂന്ന് ദിവസത്തോളമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്ന് സൂചനയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd