സൌദി കുടുംബങ്ങള്‍ക്ക് രാജാവിന്‍റെ റമദാന്‍ സമ്മാനം. ഓരോ കുടുംബത്തിനും 1000 റിയാല്‍. ആശ്രിതര്‍ക്ക് 500റിയാല്‍
റിയാദ്: സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ സൌദി കുടുംബങ്ങള്‍ക്ക് റമദാന്‍ സമ്മാനമായി ധനസഹായം നല്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്കി. ഒരു കുടുംബത്തിന് 1000 റിയാലും ആശ്രിതര്‍ക്ക് 500 റിയാല്‍ വീതവും നല്‍കാനാണ് നിര്‍ദേശം. വരും മണിക്കൂറുകളില്‍ ഈ സംഖ്യ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടുകളില്‍ എത്തും.
ഇരുനൂറ് കോടിയിലേറെ റിയാല്‍ ഇതിനായി നീക്കി വെച്ചതായി അധികൃതര്‍ അറിയിച്ചു. സഹായത്തിന് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍രാജി രാജാവിന് നന്ദി പറഞ്ഞു.