ജിദ്ദ സീസൺ: പെരുന്നാൾ ദിനം മുതൽ “സർക്യൂ ഡു സൊലെയിൽ” പ്രദർശനം ആരംഭിക്കും

ജിദ്ദ സീസൺ 2022 ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘സർക്യൂ ഡു സൊലെയിൽ’ പ്രദർശനങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. മെയ് 2നാണ് ഉദ്ഘാടന പരിപാടി. പ്രദർശനം ജൂണ് 28 വരെ നീണ്ട് നിൽക്കുമെന്ന് ജിദ്ദ സീസൺ 2022 മാനേജ്മെന്റ് അറിയിച്ചു.

കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലാണ് ‘സർക്യു ഡു സൊലെയ്‌ലി’ന്റെ പ്രദർശനങ്ങൾ. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 09:00 മുതൽ 11:00 വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 04:00 മുതൽ 06:00 വരെയും 09:00 മുതൽ 11:00 വരെയും പ്രദർശനങ്ങളുണ്ടാകും. കൗതുകം നിറഞ്ഞതും ആശ്ചര്യപ്പെടുത്തുന്നതുമായ പ്രകടനങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ കുടുംബത്തിലെ എല്ലാ പ്രായത്തിൽപ്പെട്ടവർക്കും അനുയോജ്യമായ നിരവധി അക്രോബാറ്റിക് പ്രദർശനങ്ങൾ, നാടകങ്ങൾ, മറ്റു രസകരമായ കലാപ്രകടനങ്ങളുമുണ്ടായിരിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

ജിദ്ദയിലെ റോഷന മാൾ, റെഡ് സീ മാൾ, മാൾ ഓഫ് അറേബ്യ, റിയാദിലെ അൽ നഖീൽ മാൾ, പനോരമ മാൾ, ഹയാത്ത് മാൾ, റിയാദ് പാർക്ക്, ദഹ്‌റാനിലെ ദഹ്‌റാൻ മാൾ എന്നിവിടങ്ങളിലെ വിർജിൻ ഷോറൂമുകൾ വഴി ടിക്കറ്റുകളും റിസർവേഷൻ സൌകര്യവും ലഭ്യമാണെന്നും മാനേജ്മെൻ്റ് അറിയിച്ചു.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

Share
error: Content is protected !!