ജോലിക്കിടെ നെഞ്ചുവേദന; മലയാളി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ നിര്യാതനായി.പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദി അറേബ്യയിലെ ബുറെദെയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്.

പൂന്തോട് പാലത്തിങ്ങൽ മുഹമ്മദിൻ്റേയും സുലൈഖയുടേയും മകനാണ് മരിച്ച അബ്ദുൽ അസീസ്. ഷബ്നയാണ് ഭാര്യ. സിയാൻ, റിൻഷ എന്നീ മക്കളുണ്ട്. സഹോദരങ്ങൾ: ഹുസൈൻ, മൊയ്തീൻ, ഹംസ, ആമിന, നബീസ, ആയിഷ, ഖദീജ. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd
Share