സ്വാകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൌദയിൽ സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 30 ശനിയാഴ്ച അഥവാ റമദാൻ 29 നായിരിക്കും റമദാനിലെ അവസാനത്തെ പ്രവൃത്തി ദിവസം. തുടർന്ന് മെയ് 1 മുതൽ നാല് വരെ (ഞായർ മുതൽ ബുധൻ വരെ) പെരുന്നാൾ അവധി ദിനങ്ങളായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പെരുന്നാൾ അവധിക്ക് ശേഷം മെയ് 5ന് വ്യാഴാഴ്ച പ്രവൃത്തിദിനം പുനരാരംഭിക്കുംവിധമാണ്  മന്ത്രാലയം  പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ ഔദ്യോഗിക അവധി നാല് ദിവസമാണെങ്കിലും ഫലത്തിൽ ഒമ്പത് ദിവസം വരെ സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളിലും അവധി ലഭിക്കും. മന്ത്രാലയം പ്രഖ്യാപിച്ചതനസരിച്ച് ഏപ്രിൽ 30ന് ശനിയാഴ്ചയാണ് റമദാനിലെ അവസാനത്തെ പ്രവൃത്തി ദിവസം. എന്നാൽ മിക്ക സ്ഥാപനങ്ങളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായതിനാൽ  ഏപ്രിൽ 28 ന് വ്യാഴാഴ്ച ജോലി അവസാനിക്കുന്നതോടെ പെരുന്നാളിന് മുമ്പുള്ള അവധി ആരംഭിക്കും.

മന്ത്രാലയം പ്രഖ്യാപിച്ചതിനുസരിച്ച് മെയ് 5ന് വ്യാഴാഴ്ചയാണ് പെരുന്നാളിന് ശേഷം പ്രവൃത്തിദിനം പുനരാരംഭിക്കുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും വാരാന്ത്യ അവധിയായ വെള്ളിയും ശനിയും വരുന്നതിനാൽ, മെയ് 5 ന് വ്യാഴാഴ്ച മിക്ക സ്ഥാപനങ്ങളും വിശ്രമ ദിനമായി അവധി നൽകാനിടയുണ്ട്. അങ്ങിനെ വന്നാൽ ഏപ്രിൽ 28 ന് വ്യാഴാഴ്ച ജോലി അവസാനിപ്പിച്ച്, മെയ് 8 ന് ഞായറാഴ്ച പുനരാരംഭിക്കും വിധമായിരിക്കും സ്വകാര്യ മേഖലയിൽ മിക്ക സ്ഥാപനങ്ങളും അവധി നൽകുക. അങ്ങിനെ ലഭിച്ചാൽ ഫലത്തിൽ 9 ദിവസം വരെ പെരുന്നാളിന് അവധി ലഭിക്കും.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

Share
error: Content is protected !!