ഹറമൈൻ ട്രൈൻ യാത്രക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു
സൌദി അറേബ്യയിലെ ഹറമൈൻ ട്രൈൻ സർവീസ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള ഇക്കണോമി ക്ലാസ് യാത്രകളുടെ ടിക്കറ്റ് നിരക്കിലാണ് 50% ഇളവ് പ്രഖ്യാപിച്ചത്. ഈ സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ പുതുക്കി നിരക്ക് അനുസരിച്ച് 34 റിയാൽ നൽകിയാൽ മതി. മക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹറമിലേക്കുള്ള ബസ് യാത്ര ചാർജും ഉൾപ്പെടെയാണ് 34 റിയാലെന്ന് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ അറിയിച്ചു. ടിക്കറ്റ് നിരക്കിലെ ഈ കുറവ് മെയ് 1 വരെ തുടരും.
ഏപ്രിൽ 30 ന് ശേഷമുള്ള ഒരു ട്രൈനിലും റിസർവേഷൻ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഏപ്രിൽ 30 വരെയാണ് ട്രൈൻ ഷെഡ്യൂൾ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ട്രൈനുകൾ സർവീസിലുൾപ്പെടുത്തുമെന്നും ഹറമൈൻ എക്സ്പ്രസ് ട്രെയിൻ അറിയിച്ചു.
കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ