റോഡിൽ തളർന്ന് വീണ മലയാളി മരിച്ചു

കുവൈത്തിൽ റോഡിൽ തളർന്ന് വീണ മലയാളി മരിച്ചു. ചങ്ങനാശ്ശേരി വടക്കേക്കര മാളിയേക്കല്‍ വീട്ടില്‍ മോനൂ ആൻ്റണിയാണ് മരിച്ചത്. 32 വയസ്സായിരുന്നു. വടക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ആന്റെണി തോമസിന്റെ മകനാണ് മരിച്ചത്. കഴിഞ്ഞ എട്ടാം തിയതി ഫഹഹീലില്‍ റോഡില്‍ തളര്‍ന്ന് വീണതിനെതുടര്‍ന്ന് അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡോക്ടര്‍ മസ്തിഷ്‌ക മരണം  സ്ഥിരീകരിച്ചിരുന്നു. ഇന്ന് വെളുപ്പിനെയാണ് മോനൂ മരണമടഞ്ഞത്.

മാതാവ്- കുഞ്ഞമ്മ ആന്റെണി. കെ.ഡി.ഡി കമ്പനിയില്‍ ലാബ് ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു മോനൂ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കമ്പിനി അധികൃതര്‍ നടത്തിവരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

Share
error: Content is protected !!