റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി കാറിടിച്ച് മരിച്ചു
റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ കാറപകടത്തിൽ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ മണലായ ചന്ദനംപറമ്പ് അബ്ദുല്‍സലാം ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ഇസ്താംബൂള്‍ റോഡില്‍ വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ അബ്ദുൽ സലാമിനെ കാറിടിച്ചത്.
ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്. പാലക്കാട് വടക്കഞ്ചേരി പരേതനായ കുഞ്ഞഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഖമറുല്ലൈല. മക്കള്‍: റിന്‍ഷ, മുഹമ്മദ് ഷാന്‍, മരുമകള്‍: മുഹ്സിന് കുന്നത്ത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദിൽ ഖബറകടക്കുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ