സൌദിയിൽ ഉംറ തീർഥാടകരിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു
ഉംറ നിർവ്വഹിക്കാനായി സൌദിയിലെത്തിയ രണ്ട് തീർഥാടകരുടെ ലഗേജിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഹദീത തുറമുഖം വഴി സൌദിയിലെത്തിയ ബസുകളിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് തീർഥാടകർ പിടിയിലായത്. ഇവരുടെ ലഗേജുകളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 1,41,000 ക്യാപ്റ്റഗൺ ലഹരി ഗുളികകളാണ് കണ്ടെത്തിയത്.
ഒലീവ് ഓയിൽ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കാനുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികൾ കണ്ടെത്തിയത്. വലിയ കാനുകൾക്കുള്ളിലായി ചെറിയ കാനുകിൽ ലഹരി ഗുളികകൾ നിറച്ച്, അതിന് മുകളിലായി ഒലീവ് ഓയിൽ നിറച്ച് വെച്ച രീതരിയിലാണ് പിടിച്ചെടുത്തത്. ലഹരി ഗുളികളും മറ്റും രാജ്യത്തേക്ക് കൊണ്ടുവരുവാൻ എല്ലാ രീതികളേയും ചൂഷണം ചെയ്യുകയാണ് കള്ളകടത്തുകാരെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാൽ കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലെല്ലാം സക്കാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ഇത്തരം കള്ളക്കടത്ത് സംബന്ധമായ വിവരം ലഭിക്കുന്നവർ 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ അല്ലെങ്കിൽ രാജ്യത്തിന് പുറത്ത് നിന്നുള്ളവർ 00966114208417 എന്ന നമ്പറിലോ അറിയിക്കണമെന്നും, സമൂഹത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്നും അതോറിറ്റി ആഹ്വാനം ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വീഡിയോ കാണാം
#ارقد_وآمن | #هيئة_الزكاة_والضريبة_والجمارك: إحباط محاولة تهريب أكثر من 141 ألف حبة كبتاجون، عُثر عليها مُخبأة في أمتعة مسافرَين قدما إلى المملكة لأداء العمرة عبر منفذ الحديثة.
🔗| https://t.co/g6t37MxhhL#زاتكا pic.twitter.com/5AOBEH46M3— هيئة الزكاة والضريبة والجمارك (@Zatca_sa) April 15, 2022