കച്ചവട സ്ഥാപനങ്ങളിൽ പരിശോധന: ഉപയോഗശൂന്യമായ 283 കിലോ മാംസവും മത്സ്യവും പിടിച്ചെടുത്തു. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ദമ്മാം: കിഴക്കൻ പ്രവശ്യാ മുനിസിപാലിറ്റി ജുബൈൾ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ 283 കിലോ മാംസവും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ നിയമ ലംഘനം നടത്തിയ 14 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായും അധികൃതർ അറിയിച്ചു. മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. റമദാൻ ആരംഭിച്ചത് മുതൽ ഇത് വരെ ജുബൈൽ ഗവർണറേറ്റിൽ 220 പരിശോധന പര്യടനങ്ങൾ നടത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
പ്രതിരോധ മുൻകരുതലുകളും മുനിസിപാലിറ്റിയുടെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. കൂടാതെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഭക്ഷ്യ സംഭരണം നടത്തേണ്ട്. ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി എല്ലാ സ്ഥാപനങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ഈസ്റ്റേൺ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡുകളിലും തെരുവുകളിലും പൊതു സ്ഥലങ്ങളിലും കച്ചവടം നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംനങ്ങൾ കാണുന്നവർ 940 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ