മദീനയിൽ ഇലക്ട്രിക് കാറുകൾക്കായി ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു
മദീനയിൽ വൈദ്യുത കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. മദീന മേഖല മുനിസിപാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ടത്തിൽ ഖാലിദ് ബിൻ അൽ വലീദ് റോഡുമായുള്ള സുൽത്താന റോഡിന്റെ കവലയിലാണ് ചാർജിംഗ് കേന്ദ്രം സ്ഥാപിക്കുക. കാർബൺ ബഹിർഗമനം കുറയ്ക്കാനും വൈദ്യുതോർജ്ജം ഉപയോഗിക്കാനും അത് വഴി പാരിസ്ഥിതിക അനുഗുണങ്ങൾ കൈവരിക്കാനും പൗരന്മാരേയും താമസക്കാരേയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സേവനങ്ങളാണ് ഇത് വഴി നൽകുക. 6 മുതൽ 32 ആമ്പിയർ വരെ കറന്റും 220 വോൾട്ട് വോൾട്ടേജും ഉള്ള ഒരു ടെസ്‌ല വാൾ കണക്റ്ററായാണ് ഉപകരണം സ്ഥാപിക്കുക. പരമാവധി 8 മണിക്കൂറിനുള്ളിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
സെൻട്രൽ മേഖലയിലെ 3 പോയിന്റുകൾ, ഉഹുദ് അവന്യൂ, എയർപോർട്ട് റോഡ്, അൽ-അബ്ബാസ് ബിൻ ഉബാദ വാക്ക്‌വേ, ഒമർ ബിൻ അൽ ഖത്താബ് റോഡ് എന്നിവയുൾപ്പെടെ 7 വ്യത്യസ്ത സ്ഥലങ്ങളിൽ ചാർജിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ