മസ്ജിദുന്നബവിയിലെ തണല്‍ കുടകള്‍ക്കു കീഴില്‍ പ്രാര്‍ഥിക്കുന്നത് രണ്ടേക്കാല്‍ ലക്ഷത്തിലേറെ വിശ്വാസികള്‍. മദീനയിലെ തണല്‍ കുടകളുടെ വിശദവിവരങള്‍
മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്ക് തണലേകാനായി സ്ഥാപിച്ചിരിക്കുന്നത് 250 ഇലക്ട്രോണിക് കുടകളാണ്. പള്ളിമുറ്റത്ത് സ്ഥാപിച്ച ഈ കുടകള്‍ തുറയ്ക്കുന്നതും അടയ്ക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൌതുകക്കാഴ്ചയാണ്. 2,28,000 വിശ്വാസികള്‍ക്ക് ഈ കുടകളുടെ തണലില്‍ പ്രാര്‍ഥന നിര്‍വഹിക്കാനുള്ള സൌകര്യമുണ്ട്.
മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കുടകളുടെ ഉയരം 14.40 മീറ്ററും 15.30 മീറ്ററുമാണ്. മടക്കിയാല്‍ കുടയുടെ ഉയരം 21.70 മീറ്ററിലെത്തും. രണ്ട് ഘട്ടങ്ങളായാണ് കുടകള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തിൽ 182 കുടകളും രണ്ടാം ഘട്ടത്തില്‍ 68 കുടകളും സ്ഥാപിച്ചു. കുടകള്‍ തണലേകുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം 1,43,000 ചതുരശ്ര മീറ്ററാണ്.
കുടകളുടെ വശങ്ങളിൽ 436 സ്പ്രേ ഫാനുകൾ സ്ഥാപിച്ചിരിക്കുന്നു. ഓരോ ഫാനിലും വെള്ളം സ്‌പ്രേ ചെയ്യുന്ന 16 ഓപ്പണിംഗുകൾ ഉണ്ട്, ഫാനുകൾ മണിക്കൂറിൽ ഏകദേശം 200 ലിറ്റർ വെള്ളം സ്പ്രേ ചെയ്യുന്നു. ശുദ്ധീകരിച്ച വെള്ളമാണ് സ്പ്രേ ചെയ്യുന്നത്. ഫാനുകൾ ബാഹ്യ വായുവിനെ ഈർപ്പമുള്ളതാക്കുന്നു, അതിനാൽ പ്രവാചകന്റെ പള്ളിയിലെ അതിഥികൾ ശുദ്ധമായ വായു ആസ്വദിക്കുന്നു. കുടകൾ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനായി മാത്രം
ഒരു കൺട്രോൾ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.