റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. അമ്പതോളം പേർ കുടുങ്ങി കിടക്കുന്നു – വീഡിയോ
ഞായറാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ത്രികുട്ട് കുന്നുകളിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അവസാന റിപ്പോർട്ടുകൾ അനുസരിച്ച്, 12 കേബിൾ കാറുകളിലായി അമ്പതോളം ആളുകൾ ഇപ്പോഴും റോപ് വേയിലെ കാറുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രണ്ട് ഇന്ത്യൻ എയർഫോഴ്സ് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും പറയുന്നു.
സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിന് ശേഷം റോപ്‌വേ മാനേജരും മറ്റ് ജീവനക്കാരും സ്ഥലത്തുനിന്ന് ഓടിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ചാടിയ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായി ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസും (ഐടിബിപി) ഓപ്പറേഷനിൽ സഹായിച്ചു.
ഡിസിയും പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ജാട്ടും സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ പ്രദേശവാസികളും സഹകരിക്കുന്നുണ്ടെന്ന് ഭജൻത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റോപ്‌വേകളിൽ ഒന്നാണ് ട്രികൂട്ട് റോപ്‌വേ. ഈ റോപ്‌വേക്ക് 766 മീറ്റർ നീളമുണ്ട്. മലയുടെ ഉയരം 392 മീറ്ററാണ്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 25 കേബ്ൾ കാറുകളാണ് ഇവിടെയുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വീഡിയോകാണാം
देवघर: त्रिकुट पर्वत रोपवे में फंसे लोगों के रेस्क्यू के लिए इंडियन एयर फोर्स के द्वारा हेलीकॉप्टर के माध्यम से प्रयास जारी,गहराई ज्यादा होने की वजह से केबिन तक पहुंचने में हो रही है दिक्कत,तार की वजह से हेलीकॉप्टर को हो रही है परेशानी @nishikant_dubey @DCDeoghar @DDNewsHindi pic.twitter.com/Dqroj8Wc4t
— DD News Jharkhand (@rnuddkranchi) April 11, 2022