സൗദിയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ദമ്മാം: മലയാളി യുവാവിനെ സൌദിയിലെ ദമ്മാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജോലി സ്ഥലത്തിന് സമീപം സുഹൃത്തുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത് വടക്കേതിൽ രാജേഷാണ് മരിച്ചത്. 39 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താമസസ്ഥലം വിട്ട് പോയ ഇദ്ദേഹത്തെ കാണാനില്ലാത്തതിനാൽ സുഹൃത്തുക്കൾ അന്വോഷിച്ച് വരികയായിരുന്നു.

കഴിഞ്ഞ ഒമ്പത് വർഷമായി ഒരു സ്വകാര്യ ജെ.സി.ബി കമ്പനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികായായിരുന്നു. ഇതിനിടെ ഏതാനും ദിവസങ്ങളായി ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ജോലി സ്ഥലത്തിനടുത്ത് നിർമ്മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: രശ്മി, അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!