ഈ വർഷത്തെ ഹജ്ജിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും

ഈ വർഷത്തെ ഹജ്ജിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹിഷാം സയീദ് പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രാലയം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു വിവിധ മന്ത്രാലയങ്ങളും ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പുണ്യസ്ഥലങ്ങളിലും സുരക്ഷാ സംവിധാനത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രധാന പദ്ധതികൾ ഈ വർഷത്തെ ഹജ്ജിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനതിരക്ക് നിയന്ത്രിക്കുന്നതിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. വിശുദ്ധ ഹറം സന്ദർശിക്കുന്നവർക്ക് ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുകയും അവരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

 

 

Share
error: Content is protected !!