ഈ വര്‍ഷം 10 ലക്ഷം ഹാജിമാര്‍. ഹജ്ജ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് 10 ലക്ഷം തീര്‍ഥാടകര്‍ക്ക് അനുമതി നല്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്.  ഇതനുസരിച്ച് ഓരോ രാജ്യത്തിനും ഹജ്ജ് ക്വാട്ട അനുവദിക്കും.

 

ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ ഹജ്ജ് മാര്‍ഗ നിര്ദേശങ്ങള്‍ ഇങ്ങിനെ

 

  1. 65 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം നല്കുക. തീര്‍ഥാടകര്‍ സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് വാക്സിന്‍ എടുത്ത് പൂര്‍ത്തിയാകണം.
  2. വിദേശ തീര്‍ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സൌദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിലാണ് സാമ്പിള്‍ ശേഖരിക്കേണ്ടത്.
Share