ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു – വീഡിയോ

കോസ്റ്റാറിക്കയില്‍ ഡിഎച്ച്എലിന്റെ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു. അടിയന്തര ലാന്‍ഡിങ്ങിനിടെയാണ് സംഭവം.  വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

സാന്താമരിയ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് അനുമതി നേടി. വിമാനം പറന്നുയർന്ന് 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്.

അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്നിശമനസേനാ മേധാവി ഹെക്ടർ ഷാവ്സ് പറഞ്ഞു. വിമാനത്തിലെ ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ അധികാരികളെ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

വീഡിയോ കാണാം

 

Share