വിദ്യാര്‍ഥികളുമായി അധ്യാപികയുടെ ഗ്രൂപ്പ് സെക്സ്; അധ്യാപികയും കാമുകനും അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ അധ്യാപിക ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ അധ്യാപികയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. മധുരയിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ 42-കാരി 16 വയസ്സുള്ള മൂന്ന് വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. സംഭവത്തിൽ തമിഴ്നാട് സൈബർ സെൽ അന്വോഷണം വിപുലപ്പെടുത്തി. അധ്യാപികയും വിദ്യാര്‍ഥികളും തമ്മിലുള്ള ഗ്രൂപ്പ് സെക്സ് വീഡിയോ അധ്യാപികയുടെ കാമുകനായ 39 കാരൻ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നും അന്വോഷണ സംഘം കണ്ടെത്തി. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് അധ്യാപികക്കും കാമുകനുമെതിരെ കേസെടുത്തിരിക്കുന്നത്.
അധ്യാപികയുടെ ഗ്രൂപ്പ് സെക്സ് വീഡിയോ പണം സമ്പാദിക്കാനായി രാജ്യാന്തര അശ്ലീല വെബ്സൈറ്റുകളിലടക്കം അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. അധ്യാപികയുടെയും വിദ്യാര്‍ഥികളുടെയും വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ഡി.ജി.പി. കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മധുര സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനും പ്രതികരിച്ചു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അധ്യാപിക 2010-ലാണ് വ്യാപാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളുമായും ഇവര്‍ ബന്ധം സ്ഥാപിച്ചു. അടുത്തിടെ മൂന്ന് വിദ്യാര്‍ഥികളെയും ഇവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികചൂഷണത്തിനിരയാക്കുകയായിരുന്നു. കാമുകനായ വ്യാപാരിയാണ് വിദ്യാര്‍ഥികള്‍ അറിയാതെ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ വീഡിയോ ചില സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തതായും പോലീസിന്റെ ചോദ്യംചെയ്യലില്‍ കാമുകന് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ വീഡിയോ ലഭിച്ചവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ആവശ്യമെങ്കില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ