വരന് 103 വയസ്, വധുവിന് 37. വിവാഹം ആഘോഷമാക്കി മക്കളും കൊച്ചുമക്കളും
ഇറാഖിലെ അൽ-ദിവാനിയ ഗവർണറേറ്റിലാണ് അപൂർവ്വ വിവാഹാഘോഷം നടന്നത്. ഇറാഖ് പൌരനായ മിഖ്ലിഫ് ഫർഹൂദ് അൽ-മൻസൂരിയാണ് വരൻ. വരന് പ്രായം 103. എന്നാൽ സുന്ദരിയായ വധുവിന് പ്രായം 37 മാത്രം. തൻ്റെ മൂന്നാമത്തെ വിവാഹത്തിലാണ് 103 കാരനായ മിഖ്ലിഫിന് 37 കാരിയെ വധുവായി ലഭിക്കുന്നത്.
ഇറാക്കിൻ്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള സുമർ ജില്ലയിലാണ് ഈ അപൂർവ വിവാഹം നടന്നത്. ബന്ധുക്കളുടേയും കുടുംബങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. വിവാഹം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് വരൻ്റെ മകൻ അബ്ദുൽ സലാം വിശദീകരിക്കുന്നത് ഇങ്ങിനെ.
“എന്റെ പിതാവ് തന്റെ ജീവിതത്തിനിടയിൽ മൂന്നാമതും വിവാഹം കഴിച്ചു. 1919 ലാണ് പിതാവ് ജനിച്ചത്. 1999 ൽ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചപ്പോൾ കുട്ടികളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ അവർ പിതാവുമായി പിണക്കത്തിലാണ്. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലും അവർ പിതാവുമായി പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ അവർ അവരുടെ വീട്ടിലേക്ക് പോയി. മാസങ്ങൾ കഴിഞ്ഞിട്ടും അവൾ തിരിച്ചെത്തിയില്ല. ഒടുവിൽ പിതാവിൻ്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ തന്നെയാണ് മൂന്നമത്തെ വിവാഹം തരപ്പെടുത്തി കൊടുത്തത്. നിരവധി കുടുംബങ്ങളിൽ ഞങ്ങൾ പിതാവിന് വേണ്ടിയുള്ള വിവാഹ അന്വോഷണവുമായി ചെന്നിരുന്നു. ഒടുവിലാണ് ഇത് തരപ്പെട്ടത്.”
37 വയസാണ് വധുവിൻ്റെ പ്രായം. 1985 ലാണ് അവർ ജനിച്ചത്. ആദ്യം വിവാഹ നിശ്ചയം നടന്നു, അതിനുശേഷം മൈലാഞ്ചി പാർട്ടിയും തുടർന്ന് വിവാഹവും നടത്തി. അബ്ദുൽ സലാം ഉൾപ്പെടെ 10 മക്കളാണ് വൃദ്ധനുള്ളത്. അവരും, അവരുടെ മക്കളും കൊച്ചുമക്കളും വിവാഹത്തിൽ പങ്കെടുത്തു.
വിവാഹ രാത്രിയിൽ എന്റെ പിതാവിന് മരുന്നുകളും പോഷക സപ്ലിമെന്റുകളും നൽകിയെങ്കിലും അദ്ദേഹം അവ നിരസിക്കുകയും എന്നെ പരിഹസിക്കുകയും ചെയ്തുവെന്നും മകനായ അബ്ദുൽ സലാം പറഞ്ഞു.
അപൂർവ്വമായാണ് ഇത്തരം വിവാഹങ്ങൾ നടക്കാറുള്ളത്. 2020 ൽ 103 വയസ്സുള്ള ജോർദാനിയനായ അരീഫ് ആറ്റിയ അൽ-ജെദായയുടെ വിവാഹം അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ