മലയാളി യുവാവ് ഖത്തറിൽ മരിച്ചു

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു. കോട്ടക്കല്‍ സ്വദേശി പാലപ്പാറ പരവയ്ക്കല്‍ ഷബീറലിയാണ് മരിച്ചത്. 36 വയസായിരുന്നു. മൊബൈല്‍ ആക്സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്ന ഷബീര്‍ അലി, ഖത്തര്‍ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം പ്രവര്‍ത്തകനാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share