മക്ക ഹറം പള്ളിയുടെ കിംങ് അബ്ദുൽ അസീസ് ഗേറ്റ് തുറന്നു; റമദാനിൽ ഉംറക്ക് വരാനുള്ള നിബന്ധനകൾ
മക്കയിലെ ഹറം പള്ളിയുടെ കിംഗ് അബ്ദുൽ അസീസ് ഗേറ്റ് ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് വിശ്വാസികൾക്കായി തുറന്ന് കൊടുത്തു. റമദാനിൽ ഹറം പള്ളിയിലെ തിരിത്ത് വർധിച്ച സാഹചര്യത്തിലാണ് നടപടി. റമദാനിൽ കിംഗ് അബ്ദുൽ അസീസ് ഗേറ്റ് തുറന്ന് കൊടുക്കുമെന്ന് നേരത്തെ തന്നെ ഹറം കാര്യാലയം അറിയിച്ചിരുന്നു. 51 മീറ്റർ ഉയരവും 39 മീറ്റർ വീതിയുമുള്ള കിംങ് അബ്ദുൽ അസീസ് ഗേറ്റിന് മൂന്ന് കവാടങ്ങളാണുള്ളത്.
കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ബാബ് അൽ സലാം എന്നീ കവാടങ്ങളാണ് ഉംറ തീർഥാടകർക്ക് ഹറമിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ച് പോകുന്നതിനുമായി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് മറ്റ് 144 കവാടങ്ങളും, അജ് യാദ് പാലം, ഷബേക്ക പാലം, മർവ പാലം എന്നിവയും ഉപയോഗിക്കാമെന്ന് ഹറം കാര്യാലയം വ്യക്തമാക്കി.
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ഹറം പള്ളിയിലേക്ക് പ്രവേശിക്കാമെങ്കിലും, ഉംറ കർമ്മൾ ചെയ്യുന്നതിനുള്ള പ്രവേശനം അനുവദിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു. മക്കയിൽ ഉംറ ചെയ്യുന്നതിനും മദീനയിൽ റൌളാ ശരീഫിൽ നിസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. മറ്റു കർമ്മങ്ങൾക്കെല്ലാം പ്രായഭേദമന്യെ പെർമിറ്റില്ലാതെ പ്രവേശനം അനുവദിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ