ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും

ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് ഖത്തര്‍ ടൂറിസം വക്താവ് പറഞ്ഞു. ടിക്കറ്റും ഫാന്‍ ഐഡി അഥവാ ഹയാകാര്‍ഡും ഉള്ളവര്‍ക്ക് മാത്രമാകും ഖത്തറിലേക്കുള്ള പ്രവേശനം. എന്നാൽ നിലവില്‍ ഖത്തറിൽ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായേക്കില്ല.

ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നൽകുക. ലോകകപ്പ് ഗ്രൂപ്പ് നിർണയം കഴിഞ്ഞതിനാൽ ആരാധകർക്ക് ഇഷ്ട ടീമുകളുടെ മത്സരത്തിന് ടിക്കറ്റെടുക്കാം. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണി (ഇന്ത്യൻ സമയം 2.30) മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രിൽ 28 വരെ സമയമുള്ളതിനാൽ തിടുക്കം കാട്ടേണ്ടതില്ല.

ടിക്കറ്റ് ലഭിക്കുന്നവരെ ഫിഫ പിന്നീട് ഇ-മെയിൽ വഴി വിവരം അറിയിക്കുന്നതാണ്. ഇന്റിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്‌സ്, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റ്‌സ്, ഫോർ സ്റ്റേഡിയം ടിക്കറ്റ്‌സ് ഇങ്ങനെ നാല് തരത്തിൽ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തിൽ ഒരു കോടി എഴുപത് ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. 80,4186 ടിക്കറ്റുകൾ ആരാധകർക്ക് നൽകി. ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ മലയാളികൾക്കും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിച്ചിരുന്നു.

ടിക്കറ്റ് സ്വന്തമാക്കിയവർ ഹയ്യാ കാർഡിനും അപേക്ഷിക്കണം. ഖത്തറിന് പുറത്തുള്ളവർ അക്കമഡേഷൻ പോർട്ടൽ വഴി താമസത്തിന് ബുക്ക് ചെയ്തുവേണം ഫാൻ ഐ.ഡിക്ക് ബുക്ക് ചെയ്യാൻ. നവംബർ 21 മുതൽഡി സംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ 12 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.

നവംബർ 21നാണ്​ കാൽപന്ത്​ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക്​ ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്​. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തർ എട്ട്​ വേദികളുടെ നിർമാണങ്ങൾ പൂർത്തിയാക്കി ഒരു വർഷം മുമ്പേ സർവസജ്ജമായി കാത്തിരിപ്പിലാണ്​. ലോകകപ്പിന്‍റെ ട്രയൽ റൺ എന്ന നിലയിൽ നടത്തപ്പെട്ട ഫിഫ അറബ്​ കപ്പിന്​ കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 18 വരെയായിരുന്നു ഖത്തർ വേദിയായത്​. 16 അറബ്​ രാജ്യങ്ങൾ പ​ങ്കെടുത്ത ചാമ്പ്യൻഷിപ്പിന്​ ലോകകപ്പിന്‍റെ ആറ്​ സ്​റ്റേഡിയങ്ങളാണ്​ വേദിയൊരുക്കിയത്​. ആറ്​ ലക്ഷത്തോളം കാണികളും അറബ്​ കപ്പ്​ മത്സരങ്ങൾക്ക്​ സാക്ഷിയായി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!