ഭിക്ഷാടനം നടത്തിയ നിരവധി പേർ അറസ്റ്റിലായി. മക്കയിൽ ഒരു സ്ത്രീയിൽ നിന്ന് മാത്രം പിടിച്ചെടുത്തത് വൻ തുകയും സ്വർണാഭരണങ്ങളും (വീഡിഡോ)

മക്ക: സൌദിയുടെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം നടത്തിയതിന് 3719 പേരെ പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. മാർച്ച് 22 മുതൽ 30 വരെയുള്ള കാലയളവിലാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ ഇവർ പിരിച്ചെടുത്ത തുക ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. ഭിക്ഷാടനത്തിനെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന കാമ്പയിൻ്റെ ഭാഗമായാണ് പരിശോധനയും അറസ്റ്റും.

യാചകവൃത്തിയിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയോ, അതിനോട് സഹകരിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ഒരു വർഷം വരെ തടവോ, ഒരു ലക്ഷം റിയാലിൽ വരെ പിഴയോ  അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കൂടാതെ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം സൌദിയിലേക്ക് തിരിച്ച് വരാനാകാത്തവിധം നാട് കടത്തുകയും ചെയ്യും.

ഇതിനിടെ മക്കയിൽ ഭിക്ഷാടനം നടത്തിയതിന് ഒരു സത്രീയെ കൂടി സുരക്ഷാ ഉദ്യോസ്ഥർ അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള സത്രീയാണ് ഭിക്ഷാടനത്തിനിടെ അറസ്റ്റിലായത്. ഇവരിൽ നിന്ന് വൻ തുകയും, ആഭരണങ്ങളും കണ്ടെടുത്തു.

ഏകദേശം 1,17,000 സൌദി റിയാലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇത് ഏകദേശം ഇരുപത്തി മൂന്ന് ലക്ഷത്തി നാൽപ്പതിനായിരം ഇന്ത്യൻ രൂപക്ക് സമാനമാണ്. ഇതിന് പുറമെ നിരവധി വിദേശ കറൻസികളും സ്വർണ്ണാഭരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഭിക്ഷാടനത്തിനിടെ മറ്റൊരു സ്ത്രീയെ കൂടി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഭിക്ഷാടനം കർശനമായും നിരോധിച്ചതായി കഴിഞ്ഞ ദിവസം അധികൃതർ ഓർമ്മിപ്പിച്ചിരുന്നു. അതിന്  പിറകെയാണ് തുർച്ചയായ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

മക്ക, റിയാദ് എന്നിവിടങ്ങളിൽ ആരെങ്കിലും ഭിക്ഷാടനം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം 911 എന്ന നമ്പറിലും, മറ്റു പ്രദേശങ്ങളിൽ നിന്ന് 999 എന്ന നമ്പറിലും അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ


ഭിക്ഷാടനം നടത്തിയ സ്ത്രീയിൽ നിന്ന് കണ്ടെത്തിയ ശേഖരത്തിൻ്റെ വീഡിയോ കാണാം

 

 

 

Share
error: Content is protected !!