കഅബയുടെ ഉപരിതലം വൃത്തിയാക്കാൻ സ്മാർട്ട് ക്ലീനിംഗ് ഉപകരണങ്ങൾ (വീഡിയോ)
മക്ക: കഅബയുടെ ഉപരിതലം അണുവിമുക്തമാക്കുന്നതിനും വൃത്തിയാക്കുന്നതിനുമായി സ്മാർട്ട് ക്ലീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് തുടങ്ങിയതായി ഇരുഹറം കാര്യാലയം മേധാവി അറിയിച്ചു. സ്മാർട്ട് ആപ്ലിക്കേഷൻ്റെ സഹായത്തോടെയും അല്ലാതെയും ഇവ പ്രവർത്തിക്കും. ഏറ്റവും പുതിയ ക്ലീനിംഗ് ടെക്നോളജിയാണ് ഇതിൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കഅബയുടെ ഉപരിതലം വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമായി 5 ആധുനിക ഉപകരണങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
സ്മാർട്ട് ആപ്ലിക്കേഷൻ്റെ സഹായത്തോടെയും അല്ലാതെയും ഇവ പ്രവർത്തിക്കും. ഇവയുടെ അളവുകൾ 40 * 40 * 10 എന്നിങ്ങിനെയാണ്. 4 മണിക്കൂറാണ് ചാർജിംഗ് സമയം. തുടർച്ചയായി 3 മണിക്കൂർ ഇവ പ്രവർത്തിക്കും. മൂന്ന് മണിക്കൂറിനുള്ളിൽ 180 സ്ക്വയർ മീറ്റർ സ്ഥലം ഇവ വൃത്തിയാക്കും.
2000 പാക്സയാണ് പൊടി വായു അകത്തേക്ക് വലിച്ചെടുക്കുവാനുള്ള ഇവയുടെ പവർ. 400 മില്ലി പൊടിയും, 250 മില്ലി വെള്ളവും സൂക്ഷിക്കും. നോർമൽ, ഫാസ്റ്റ്, വെരി ഫാസ്റ്റ് എന്നിങ്ങിനെ മൂന്ന് സ്പീഡിലാണ് ഉപകരണം പ്രവർത്തിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടെക്നോളജി ഉപയോഗിച്ചാണ് അവസാനം തുറച്ച് എടുക്കുക.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ