റമദാനില്‍ ഉംറ ചെയ്യാന്‍ ആഭ്യന്തര-വിദേശ തീര്‍ഥാടകര്‍ക്ക് ഇപ്പൊഴും ബുക്ക് ചെയ്യാം. സൌദിക്ക് പുറത്ത് നിന്ന് ഉംറ ബുക്കിംഗ് നടത്തിയത് 56 – ലേറെ രാജ്യങ്ങളില്‍ ഉള്ളവര്‍

മക്ക: റമദാനിലെ ഉംറ ബുക്കിങ് ഇപ്പൊഴും ഓപ്പണ്‍ ആണെന്നും ആഭ്യന്തര തീര്‍ഥാടകര്‍ക്കും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് ഉംറയ്ക്ക് ബുക്ക് ചെയ്യാമെന്നും സൌദി ഹജ്ജ് ഉംറ മന്ത്രാലയം വക്താവ് എഞ്ചി. ഹിഷാം സയീദ് പറഞ്ഞു. വിദേശ തീര്‍ഥാടകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ വെച്ചു സൌദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറ ബുക്കിങ് നടത്താം. മന്ത്രാലയത്തിന്റെ ഇഅതമര്‍ന ആപ്പിലാണ് ഇതിനുള്ള സൌകര്യമുള്ളത്. 56-ലധികം രാജ്യങ്ങളിലുള്ളവര്‍ ഈ സേവനം ഇതുവരെ പ്രയോജനപ്പെടുത്തിയതായും ഹിഷാം സയീദ് പറഞ്ഞു.

 

അതേസമയം ഈ സീസണില്‍ ഇതുവരെ രണ്ട് കോടി മുപ്പത് ലക്ഷത്തിലേറെ ഉംറ പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്തു.

Share