സൌദിയിൽ ഭിക്ഷാടനത്തിനിടെ പിടിയിലായ സ്ത്രീയിൽ നിന്ന് പിടിച്ചെടുത്തത് 1,32,000 റിയാൽ (വീഡിയോ)
അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൌദിയിലെത്തി ഭിക്ഷാടനം നടത്തിയ സ്ത്രീയെ സൌദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ജിബൂട്ടിയൻ സ്വദേശിയായ സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1,32,000 റിയാൽ (ഏകദേശം ഇരുപത്തി ആറ് ലക്ഷത്തി നാൽപ്പതിനായിരത്തോളെ ഇന്ത്യൻ രൂപക്ക് തുല്യം) പിടിച്ചെടുക്കുകയും ചെയ്തു. (വീഡിയോ കാണുക)
ഭിക്ഷാടനത്തിനെതിരെ കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. യാചകരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. മക്കയിലും, റിയാദിലും ഭിക്ഷാടകരെ കാണുന്നവർ 911 എന്ന നമ്പറിലേക്കും, മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലേക്കും അറിയിക്കണമെന്നും അധികൃതർ പൊതു ജനങ്ങളോടാവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വീഡിയോ കാണാം