റമദാൻ മാസപ്പിറവി ദൃശ്യമായി. സൗദിയിൽ റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കും
സൗദിയിൽ റമദാൻ വ്രതം നാളെ (ശനിയാഴ്ച) ആരംഭിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് തീരുമാനിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സുപ്രീം കോടതി അൽപ സമയത്തിനകം നടത്തും. സുദൈർ, തമിർ, ത്വാഇഫ്, മജ്മഅ എന്നിവിടങ്ങളിലായിരുന്നു മാസപ്പിറവി നിരീക്ഷണത്തിനുള്ള പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിരുന്നത്. ഇതിൽ സുദൈറിലും തമിറിലം മാസപ്പിറവി ദൃശ്യമായി. ഇന്ന് മുതൽ തന്നെ വിശ്വാസികൾ റമദാനിലെ പ്രത്യേക പ്രാർത്ഥനകളിലും ആരാധനാ കർമ്മങ്ങളും ആചരിച്ച് തുടങ്ങും.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
മാസപ്പിറവി നിരീക്ഷണത്തിൻ്റെ ദൃശ്യങ്ങൾ കാണാം
فيديو | عبدالله الخضيري: صفاء الجو في سدير بنسبة 90٪ لرؤية هلال شهر رمضان.. وغدا الأول من رمضان فلكيا#برنامج_120#الإخبارية pic.twitter.com/rP3NWcfRnq
— قناة الإخبارية (@alekhbariyatv) April 1, 2022