മാസപ്പിറവി കാണാന്‍ സാധ്യത വര്‍ധിച്ചു. സൌദിയില്‍ നാളെ റമദാന്‍ ആരംഭിക്കാനുള്ള സാധ്യത 90 ശതമാനം

റിയാദ്: മാസപ്പിറവി നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രമായ ഹൂത സുദൈറില്‍ തെളിഞ്ഞ കാലാവസ്ഥയാണെന്നും റമദാന്‍ മാസപ്പിറവി കാണാനുള്ള സാധ്യത 90 ശതമാനം ഉണ്ടെന്നും മജ്മ യൂണിവേഴ്സിറ്റി ഒബ്സര്‍വേറ്ററി ഡയറക്ടര്‍ അബ്ദുല്ല അല്‍ കുദൈരി പറഞ്ഞു. ഇതുപ്രകാരം നാളെ റമദാന്‍ മാസം ആരംഭിക്കാനാണ് സാധ്യത.

 

പൊടിക്കാറ്റോ മാസപ്പിറവി മറയുന്ന മറ്റ് പ്രതികൂല സാഹചര്യങ്ങളോ മേഖലയില്‍ ഇല്ല. അത്കൊണ്ട് വൈകുന്നേരം 6:14-ഓടെ മാസപ്പിറവി കാണാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

നാളെ (ശനി) റമദാന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഗോള ശാസ്ത്രജ്ഞരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾ അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!