ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം: രണ്ട് മലയാളികൾ മരിച്ചു
റിയാദ്: ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂർ സ്വദേശി ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിന് സമീപം ഹോത്ത ബനീ തമീമിൽനിന്ന് പോയ ബസ് 500 കിലോമീറ്ററകലെ മഹലൂമിയ എന്ന സ്ഥലത്താണ് മറിഞ്ഞത്
ഇന്ന് ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ബസിൽ 50ഓളം യാത്രക്കാരുണ്ടായിരുന്നു.


