സൗദിയിൽ നിന്നുള്ളവർക്ക് ഹജ്ജ് രജിസ്ട്രേഷന് നുസ്ക് ആപ്പിൽ തുടക്കമായി

റിയാദ്: സൗദിയിൽ പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷന് നുസ്ക് ആപ്പിൽ തുടക്കമായി. ഇന്ന് റമദാൻ ആറ് മുതലാണ് നുസ്ക്‌ക് വഴിയും ഹജ് മന്ത്രാലയം വെബ്സൈറ്റ് വഴിയും അപേക്ഷ നൽകേണ്ടത്. റമദാൻ പതിനഞ്ചിനാണ് പാക്കേജ് വിവരങ്ങൾ തെരഞ്ഞെടുക്കാനാകുക.

നേരത്തെ ഹജ് ചെയ്യാത്തവർക്കും അബ്ശിറിൽ ഹജ്ജിന് അനുമതിയുള്ളവർക്കും ശവ്വാൽ അവസാനം വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. മുൻഗണനപ്രകാരം ഹജ്ജിന് അനുമതി ലഭിക്കും.

15 വയസ്സ് പൂർത്തിയായിരിക്കണം. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണം. വിദേശികളുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം എന്നിവയാണ് നിബന്ധനകൾ. ഒരു വർഷം മുമ്പേ ഇഖാമ ഇഷ്യു ചെയ്തവർക്ക് മുൻഗണ ലഭിക്കും. നുസ്ക‌് ആപ്ലിക്കേഷനിൽ കാണുന്ന കമ്പനികൾ വഴിയാണ് ഹജിന് കരാർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നവർ നുസ്‌കിലോ വെബ്സൈറ്റിലോ സ്വന്തം അകൗണ്ട് ഉണ്ടാക്കി വ്യക്തിവിവരങ്ങൾ പൂരിപ്പിച്ച് പാക്കേജ് തെരഞ്ഞെടുത്ത് പണമടക്കുന്നതോടെയാണ് ഹജ്ജിന് അനുമതി അഥവാ തസ്‌രീഹ് ലഭിക്കുക.

Share
error: Content is protected !!