മലയാളി വിദ്യാർഥി ദുബായിൽ അന്തരിച്ചു

ദുബായ്: മലയാളി വിദ്യാർഥി ദുബായിൽ അന്തരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്.

മലയാളം മിഷൻ സൂര്യകാന്തി വിദ്യാർഥിയായ ജോയൽ ഇന്നലെ (22) രാവിലെ ദുബായ് ജലീല ആശുപത്രിയിലാണ് മരിച്ചത്. അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

ഇന്ത്യൻ ഹൈസ്കൂൾ 5ാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരിമാർ: ദിയ, അന്ന, ജോവാന. മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ ആരംഭം മുതലേയുള്ള വിദ്യാർഥിയായ ജോയലിന്റെ അകാല വേർപാടിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ അനുശോചിച്ചു.

Share
error: Content is protected !!