പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട്, കാരപറമ്പ്, കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ദീൻ (52) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നില വഷളായി മരണം സംഭവിച്ചത്.
പരേതരായ രായിൻ ഹാജി, സുബൈത എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ കദീജ, മക്കൾ: ഷുഹൈബ് നിഹാൽ (ദുബായ്), നാഫി അദ്നാൻ, അഹമ്മദ് റയ്യാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തുടർനടപടികൾക്കും സഹായങ്ങൾക്കുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ജാഫർ ജുനൈദ് താനൂർ, കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹി റാഷിദ് ദയ, ഷുക്കൂർ കോഴിക്കോട് എന്നിവർ രംഗത്തുണ്ട്.
കബറടക്കം പിന്നീട് നാട്ടിൽ നടക്കും.


