അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ വ്യോമസേന അഫ്ഗാൻ അതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിൽ അടുത്തിടെ നടന്ന ചാവേർ സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായ, അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. നിരവധിപേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.


