സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ; ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.69 കോടി വോട്ടർമാർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി. 9,06,211 പേരാണ് പുറത്തായത്.

വോട്ടര്‍ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര് ,മൊബൈൽ നമ്പ‍ർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

Share
error: Content is protected !!