ഏഴു ജില്ലകളില്‍ മഴക്ക് സാധ്യത; നാളെ അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴുജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ അഞ്ചുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെയും മറ്റന്നാളും കേരള–ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറാനിടയുള്ളതിനാല്‍ അതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ മഴകുട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 

ഒക്ടോബർ മുതൽ ജനുവരിവരെ നീളുന്ന വടക്കു കിഴക്കൻ വർഷകാലം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയായിരുന്നു മലപ്പുറം. തുലാ മാസമെന്നും അറിയപ്പെടുന്ന ഇക്കാലയളവിൽ ജില്ലയിൽ സാധാരണ ലഭിക്കുന്നത് 459.8 മി.മീറ്റർ മഴയാണ്. എന്നാൽ, ഇത്തവണ ലഭിച്ചതാകട്ടെ 306.5 മി.മീറ്റർ മഴ. മഴക്കുറവ് 33%. സംസ്ഥാനത്താകെ കണക്കെടുത്താൽ മഴക്കുറവ് 21% ആണ്. ഇനി വേനൽ മഴയിലാണ് ജില്ലയുടെ പ്രതീക്ഷ. 

Share
error: Content is protected !!