ഇരുകൂട്ടരും സംയമനം പാലിക്കണം; സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ശ്രദ്ധിക്കണം: അബ്ദുൾ ഹക്കിം അസ്ഹരി

കോഴിക്കോട്: സമസ്തയിലെ ഐക്യ ചർച്ചകൾക്ക് അനുകൂല സാഹചര്യം ഒരുങ്ങുന്ന സാഹചര്യത്തിൽ ഇരുകൂട്ടരും പ്രകോപനങ്ങൾ ഉണ്ടാക്കാതെ സംയമനം പാലിക്കണമെന്ന് സമസ്ത എപി വിഭാഗം നേതാവ് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി.

സമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ ഘർ വാപ്പസി പ്രയോഗം ഗൗരവത്തിലെടുക്കേണ്ടെന്നും അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.

സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ഇകെ-എപി വിഭാഗങ്ങൾ ഐക്യ ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പരസ്പരം പ്രകോപനം സൃഷ്ടിക്കാതെ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് എപി വിഭാഗം നേതാവും എസ്‌വൈഎസും ജനറൽ സെക്രട്ടറിയുമായ അബ്ദുൾ ഹക്കീം അസ്ഹരി വ്യക്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ആഹ്വാനത്തിന്റെ ഭാഗമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ ഘർ വാപ്പസി പ്രയോഗം ഗൗരവത്തിൽ എടുക്കേണ്ടെന്നും അബ്ദുൾ ഹക്കിം അസ്ഹരി പറഞ്ഞു. ഐക്യ ചർച്ചകൾക്കായി രൂപികരിച്ച മധ്യസ്ഥ സമിതി ഇപ്പോഴും നിലവിലുളള സാഹചര്യത്തിൽ, അവർക്ക് തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും അബ്ദുൾ ഹക്കിം അസ്ഹരി വ്യക്തമാക്കി.

Share
error: Content is protected !!