ജെഫ്രി എപ്സ്റ്റീൻ്റേത് തൂങ്ങിമരണമല്ല, കൊലപാതകം? ആരോപണവുമായി ഡോക്ടർ

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജീവനൊടുക്കിയതല്ല കൊലപാതകമാകാനാണ് സാധ്യതയെന്ന് ഡോക്ടറുടെ ആരോപണം. എപ്സ്റ്റീൻ്റെ മൃതദേഹ പരിശോധനയ്ക്ക് സാക്ഷിയാകാൻ കുടുംബം നിയോഗിച്ച പതോളജിസ്റ്റ് ഡോ. മൈക്കിൾ ബൈഡൻ്റേതാണ് ആരോപണം.

തൂങ്ങിമരിച്ചതല്ല, ശ്വാസംമുട്ടിച്ചുള്ള മരണമാണ് എപ്സ്റ്റീനിൻ്റേത് എന്ന് കരുതുന്നതായും മൈക്കിൾ ബൈഡൻ ആരോപിച്ചു. അക്കാലത്തെ കണ്ടെത്തലുകൾ നിർണായകമല്ലായിരുന്നുവെന്നും പറഞ്ഞു. ഇപ്പോൾ ലഭ്യമായ എല്ലാ വിവരങ്ങളും കണക്കിലെടുക്കുമ്പോൾ, മരണകാരണത്തെയും രീതിയെയും കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ബൈഡൻ ആവശ്യപ്പെട്ടു.

ദി ടെലിഗ്രാഫിൻ്റെ 2025 ഡിസംബറിൽ യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരസ്യമാക്കിയപ്പോൾ അതിൽ മരണ രീതി പെൻഡിങ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. അതേസമയം, ആത്മഹത്യയുടേതും കൊലപാതകത്തിൻ്റേയും ബോക്സുകൾ ഒഴിച്ചിട്ടിരുന്ന നിലയിലായിരുന്നു.

ഡോ. ബൈഡൻ്റെ ആരോപണം തങ്ങളുടെ ആശങ്കകൾ തന്നെയാണെന്നും എക്‌സാമിനറുടെ നിഗമനങ്ങളിൽ തങ്ങൾ തൃപ്തരല്ലെന്നും എപ്സ്റ്റീൻ്റെ നിയമസംഘവും അറിയിച്ചിട്ടുണ്ട്. വിധിയെ ചോദ്യം ചെയ്ത ആദ്യ വ്യക്തികളിൽ ഒരാളാണ് ഡോ. ബൈഡൻ. തൂങ്ങിമരിച്ചതിനേക്കാൾ കൊലപാതകം മൂലമുണ്ടായ മുറിവാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകളുമായി കൂടുതൽ യോജിക്കുന്നതെന്നും ബൈഡൻ ആരോപണത്തിൽ പറയുന്നു.

ഔദ്യോഗിക റിപ്പോർട്ടിൽ കഴുത്തിന് മൂന്ന് ഒടിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തടവുകാരുടെ മരണ പോസ്റ്റ്‌മോർട്ടം അവലോകനം ചെയ്ത 50 വർഷത്തിനിടയിൽ മൂന്ന് ഒടിവുകൾ ഉള്ള ഒരു ആത്മഹത്യ താൻ കണ്ടിട്ടില്ലെന്നും ഡോ. ബൈഡൻ പറഞ്ഞു. ഒരു ഒടിവുണ്ടെങ്കിൽ പോലും, ഒരു കൊലപാതക സാധ്യത നിലനിൽക്കുന്നുണ്ടെന്നും ബൈഡൻ ആരോപിച്ചു.

Share
error: Content is protected !!