പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: പൂജാരി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്താണ് പൊലീസ് പിടിയിലായത്. ബാംഗ്ലൂരിൽ വച്ചാണ് ഇയാളെ വടകര പൊലീസ് പിടികൂടിയത്.

പന്ത്രണ്ടും ആറും വയസുള്ള സഹോദരങ്ങളാണ് പീഡനത്തിന് ഇരയായത്. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും മൊട്ടുസൂചി കൊണ്ട് ശരീരത്തിൽ കുത്തുകയും ചെയ്തതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു.

സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ മൊഴി നൽകി. കുട്ടികളുടെ അമ്മ പരാതി കൊടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Share
error: Content is protected !!