ദമാമിൽ പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ദമാം: വയനാട് സ്വദേശി സൗദി അറേബ്യയിലെ ദമാമിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പൊഴുതന പറക്കാടൻ വീട്ടിൽ ബഷീർ (56) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ദമാം സഫയിൽ  സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. ഉച്ചക്ക് കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഖൈറുന്നീസ. മക്കൾ: അനീഷ, ഹസ്ന, അബ്ഷ. മരുമക്കൾ ഷമീർ നഹ്‌ല. കുടുംബം ദമാമിലുണ്ട്. 

Share
error: Content is protected !!