ബൈക്കും കാറും കൂട്ടിയിടിച്ച് 2 മരണം; അപകടമുണ്ടായത് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ
കോഴിക്കോട്: മുണ്ടിക്കൽതാഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുന്ദമംഗലം പൈങ്ങോട്ടുപുറം നക്ഷത്രയിൽ ടി.എം. സതീഷ് കുമാർ (53), ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ (50) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ശിവ് ശങ്കർ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.
അപകടം നടന്ന ഉടൻ സതീഷ് കുമാറിനേയും ശിവ് ശങ്കറിനേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സതീഷ് കുമാറിന്റെ ഭാര്യ: ഷിഗില. മക്കൾ: അഭയ്, ആഗ്നേയ്.


