അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ 3 കുട്ടികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വീട്ടു ജോലിക്കാരി ബുഷ്റയും മരണപ്പെട്ടു. 

അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരുക്കുണ്ട് എന്നാണ് പ്രാഥമിക വിവരം. റുഖ്സാനയുടെ പരുക്ക് ഗുരുതരമാണ്. അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അബ്ദുൽ ലത്തീഫ് നേരത്തെ ജിദ്ദയിലും റിയാദിലും ആയിരുന്നു.

Share
error: Content is protected !!