“ശിക്ഷ മരവിപ്പിക്കണം, ജാമ്യത്തിൽ വിടണം”; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ. അഞ്ചാം പ്രതി വടിവാൾ സലീം എന്ന എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശിക്ഷ മരവിപ്പിക്കണമെന്നും, ജാമ്യത്തിൽ വിടണമെന്നുമാണ് പ്രതികളുടെ ആവശ്യം. തങ്ങൾക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്ന് അതിജീവതയുടെ മൊഴിയിൽ നിന്നും വ്യക്തമാണെന്നാണ് പ്രതികളുടെ വാദം.

ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് 376 ഡി വകുപ്പ് പ്രകാരം 20 വർഷം തടവു ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്നും, നേരത്തെ തടവിൽ കിടന്ന കാലപരിധി ശിക്ഷയിൽ ഇളവ് ചെയ്യുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

Share
error: Content is protected !!