വിവാഹ ചടങ്ങിനിടെ മോശം പെരുമാറ്റം; ചോദ്യം ചെയ്ത പാരാ അത്‌ലറ്റ് കൊല്ലപ്പെട്ടു

ഹരിയാന: വിവാഹ ചടങ്ങിനിടെ ചിലരുടെ മോശം പെരുമാറ്റം ചോദ്യം ചെയ്ത പാരാ അത്‌ലറ്റ് കൊല്ലപ്പെട്ടു. രോഹിത് ധൻകറാണ് (28) കൊല്ലപ്പെട്ടത്. സംഘം ചേർന്നെത്തിയവർ ഇരുമ്പ് പൈപ്പും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സുഹൃത്തിനൊപ്പം ശനിയാഴ്ച രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്. വരന്റെ കൂടെ വന്ന ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിത്തും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. ചടങ്ങിൽവച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. ഇതിനുശേഷം രോഹിത്തും സുഹൃത്തും മടങ്ങി.

ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തിയ സംഘം കാർ വളഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു. രോഹിത്തിന്റെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളിൽ ഒരെണ്ണം പിടിച്ചെടുത്തു.
….

Share
error: Content is protected !!