പിഎംശ്രീയിൽ നിർണായക നീക്കം, സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി നേരിട്ടെത്തി; ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: പിഎംശ്രീയിൽ നിർണായക നീക്കവുമായി സിപിഎം. ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് സിപിഐ ആസ്ഥാനത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുന്നു.
മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. മുന്നണി മര്യാദകളുടെ ലംഘനമെന്നായിരുന്നു ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അനുനയശ്രമത്തിന് സിപിഎം ശ്രമിക്കുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി മന്ത്രിമാരായ കെ. രാജനെയും പി. പ്രസാദിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സിപിഐ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.


