ബംഗളൂരു-ഹൈദരബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് തീപിടിച്ച് വന്‍ ദുരന്തം; 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്
ഹൈദരാബാദ്: ബംഗളൂരു-ഹൈദരബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് തീപിടിച്ച് വന്‍ ദുരന്തം. കുര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്.
ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 42ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ബസ് പൂർണമായി കത്തിയമർന്നു


