പ്രവാചക പള്ളിയെയും മദീന വിമാനത്താവളത്തെയും ബന്ധപ്പിക്കുന്ന റോഡ് ഇനിമുതൽ കിരീടാവകാശിയുടെ പേരിൽ അറിയപ്പെടും; നിർദേശം നൽകിയത് സൗദി രാജാവ് – വിഡിയോ
മദീന: മദീനയിലെ പ്രവാചക പള്ളിയെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന വിമാനത്താവള റോഡിന് കിരീടാവകാശിയുടെ പേരിടാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഈ റോഡ് ഇനി മുതൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡ് എന്ന് അറിയപ്പെടും. ലോകത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി പദ്ധതിയായ ‘മദീന വിഷൻസ്’ ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ ഈ പാതയിലാണുള്ളത്.
13 കിലോമീറ്റർ നീളമുള്ള ഈ റോഡ് മദീനയിലെ തന്ത്രപ്രധാനമായ ഒരു പാതയാണ്. കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് (ഒന്നാം റിംഗ് റോഡ്), കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് റോഡ് (രണ്ടാം റിംഗ് റോഡ്), കിംഗ് ഖാലിദ് ബിൻ അബ്ദുൽ അസീസ് റോഡ് (മൂന്നാം റിംഗ് റോഡ്) എന്നിവയുമായി ഇത് ബന്ധിപ്പിക്കുന്നു.
ഈ തീരുമാനത്തിന് മദീന അമീറും മേഖല വികസന അതോറിറ്റി ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ, സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു. രാജ്യത്തുടനീളം, പ്രത്യേകിച്ച് മദീനയിൽ വികസനത്തിന് കിരീടാവകാശി നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു.
മദീന മുനിസിപ്പാലിറ്റിയും മേഖല വികസന അതോറിറ്റിയും സംയുക്തമായി ഈ റോഡിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. വാഹന, കാൽനട പാതകൾ വികസിപ്പിക്കുന്നതിനും കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ മനോഹരമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘നഗരത്തിന്റെ മാനുഷികവൽക്കരണം’ പദ്ധതി ഇതിൽ പ്രധാനമാണ്. കൂടാതെ, ചരിത്രപരമായ ഖാന താഴ്‌വരയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും നടന്നുവരുന്നു.
.
بتوجيه مولاي #خادم_الحرمين_الشريفين -يحفظه الله- إطلاق اسم سمو سيدي #ولي_العهد الأمير محمد بن سلمان -يحفظه الله- على الطريق الرابط بين المسجد النبوي والمطار الدولي، ليكون شريانًا حضريًا يعزز جودة الحياة في #المدينة_المنورة.#طريق_الأمير_محمد_بن_سلمان_في_المدينة pic.twitter.com/Dv94pwr8l3
— فهد البليهشي (@fahadbuliheshi) September 16, 2025


