കനത്ത മഴ: കൊച്ചിയിലേക്ക് പറന്ന 3 വിമാനങ്ങൾ തിരിച്ചുവിട്ടു; മണിക്കൂറുകൾക്ക് ശേഷം സുരക്ഷിത ലാൻഡിങ്
കൊച്ചി ∙ കനത്ത മഴയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ മൂന്നു വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം, 12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.
.
മുംബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണു പോയത്. അഗത്തി വിമാനം ബെംഗളൂരുവിലേക്കാണു തിരിച്ചുവിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനു പിന്നാലെയാണ് ഈ വിമാനങ്ങൾ കൊച്ചിയിലേക്കു തിരികെയെത്തിയത്.


