കുടുംബം സൗദിയിൽ; പ്രവാസി മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു

ജിദ്ദ: മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ ആശുപത്രിയിൽ അന്തരിച്ചു. ആലപ്പുഴ, കൈതവന സ്വാമി ജങ്ഷന് വടക്ക് വശം, അരിമ്പൂൾ പുത്തൻ പറമ്പിൽ, മാത്യു ജോസഫ് (സാംസൺ, 50) ആണ് മരിച്ചത്.

.

ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.  ജിദ്ദയിലെ എഎംഎച്ച് അൽ ഷായ ട്രേഡിങ് കമ്പനിയുടെ വെയർഹൗസ് മാനേജരായി ജോലി ചെയ്തിരുന്ന മാത്യു, കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ജിദ്ദയിൽ നഴ്സായി പ്രവർത്തിക്കുന്ന ഭാര്യ ചങ്ങനാശ്ശേരി മൈലംതറ കുടുംബാംഗമായ ലിജു ജേക്കബ്, മക്കൾ. മെർവിൻ മാത്യു, ജസ് വിൻ മാത്യു, കെൽവിൻ മാത്യു എന്നിവരടങ്ങുന്ന കുടുംബം ഒപ്പമുണ്ട്.

.

പരേതനായ ജോയി, മേബിൾ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ. സജി, സഞ്ജു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് വീട്ടുകാർ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ.

 

Share
error: Content is protected !!