സംസ്ഥാനത്ത് കനത്ത മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഉത്തർപ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് സംസ്ഥാന മഴ തുടരുന്നത്. മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്.

Share
error: Content is protected !!