റിൻസി പ്രമുഖർക്ക് ലഹരി എത്തിച്ചു; 4 യുവതാരങ്ങളുമായി ബന്ധം, വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച് പൊലീസ്
കൊച്ചി: എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസ് (32) സിനിമാ മേഖലയിലെ പ്രമുഖർക്ക് ലഹരിയെത്തിച്ചെന്ന് വിവരം. ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ചു പൊലീസ് വിവരം തേടി. നാലു മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് ഫോൺ രേഖകളിൽനിന്നു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ ഫോണിൽ വിളിച്ചത്. ഒരു സംവിധായകനെയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം.
.
റിൻസിയുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിൽനിന്ന് പലരും വൻതോതിൽ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകളും പൊലീസിന് കിട്ടി. യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിൻസി, ലഹരിക്കച്ചവടത്തിനായി തന്റെ ബന്ധങ്ങൾ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



